Photo: AP
മുള്‍ട്ടാന്‍: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്തുകൊണ്ട് വിസ്മയം തീര്‍ത്ത് ഇംഗ്ലീഷ് ബൗളര്‍ ഒലി റോബിന്‍സണ്‍. പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിന്റെ വിക്കറ്റ് പിഴുതാണ് റോബിന്‍സണ്‍ ആരാധകരെ ഞെട്ടിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് സംഭവമരങ്ങേറിയത്.
മത്സരത്തിന്റെ മൂന്നാം ദിനമാണ് ഈ അത്ഭുത ബോള്‍ പിറന്നത്. ഒരു റണ്ണുമായി ക്രീസില്‍ നിന്ന ബാബറിനെതിരേ റോബിന്‍സണ്‍ തന്റെ അഞ്ചാം ഓവറിലെ അവസാന പന്ത് ഓഫ് സ്റ്റംപിന് പുറത്തായി എറിഞ്ഞു. പന്ത് പുറത്തേക്ക് പോകുമെന്ന പ്രതീക്ഷയില്‍ ബാബര്‍ ബാറ്റുയര്‍ത്തി ലീവ് ചെയ്തു.
എന്നാല്‍ ബാബറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് പന്ത് ഇന്‍സ്വിങ് ചെയ്ത് ഓഫ് സ്റ്റംപ് കടപുഴക്കി. അത്ഭുതബോളുമായി റോബിന്‍സണ്‍ സഹതാരങ്ങള്‍ക്കൊപ്പം വിക്കറ്റ് ആഘോഷമാക്കിയപ്പോള്‍ ഇത് വിശ്വസിക്കാനാവാതെ ബാബര്‍ അസം ക്രീസില്‍ അല്‍പ്പനേരം നിന്നുപോയി.
മത്സരത്തില്‍ ഇംഗ്ലണ്ട് പാകിസ്താനെ 26 റണ്‍സിന് കീഴടക്കി രണ്ടാം ടെസ്റ്റും പരമ്പരയും സ്വന്തമാക്കി. 22 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
Content Highlights: Babar Azam Shell-Shocked As Ollie Robinson's Seaming Delivery Cleans Him Up
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..