ട്വന്റി 20-യില്‍ 8000 റണ്‍സ് ക്ലബ്ബിലേക്ക് ബാബര്‍ അസം


Photo: AP

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ട്വന്റി 20 ക്രിക്കറ്റില്‍ 8000 റണ്‍സെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ 120 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ താരത്തിന് ഈ നേട്ടത്തിലെത്താം.

ട്വന്റി 20-യില്‍ 8000 റണ്‍സ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ പാക് താരമെന്ന നേട്ടമാണ് ഇതോടെ ബാബറിനെ കാത്തിരിക്കുന്നത്. 472 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 36.55 ശരാശരിയില്‍ 11,698 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള ഷുഐബ് മാലിക്കാണ് ബാബറിന് മുന്നിലുള്ളത്.

27-കാരനായ ബാബര്‍ നിലവില്‍ 219 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 45.28 ശരാശരിയില്‍ 7880 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് സെഞ്ചുറികളും 67 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് ഈ നേട്ടം.

Content Highlights: Babar Azam set to become second Pakistan batter to score 8000 T20 runs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented