കുട്ടി ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് ബാബര്‍ അസം; കോലിയുടെയും ഫിഞ്ചിന്റെയും നേട്ടത്തിനൊപ്പം


കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് ബാബര്‍ 1500 റണ്‍സെന്ന നേട്ടത്തിലെത്തിയത്

-

മാഞ്ചെസ്റ്റർ: ട്വന്റി 20-യിൽ പുതിയ റെക്കോഡുകൾ ഓരോന്നായി സ്വന്തമാക്കുകയാണ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാമതുള്ള താരം ഈ ഫോർമാറ്റിൽ ഏറ്റവും വേഗത്തിൽ 1500 റൺസ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയാണ് ബാബർ 1500 റൺസെന്ന നേട്ടത്തിലെത്തിയത്. ഈ നേട്ടം പൂർത്തിയാക്കാൻ വെറും 39 ഇന്നിങ്സുകൾ മാത്രമേ താരത്തിന് വേണ്ടി വന്നുള്ളൂ. അതോടെ കൃത്യം 39 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഓസീസ് താരം ആരോൺ ഫിഞ്ച് എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ബാബറിനായി.

82 മത്സരങ്ങളിൽ നിന്ന് 2794 റൺസ് നേടിയിട്ടുള്ള കോലിയാണ് നിലവിൽ കുട്ടിക്രിക്കറ്റിലെ റൺവേട്ടയിൽ മുന്നിൽ. 108 മത്സരങ്ങളിൽ നിന്നും 2773 റൺസുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ കോലിക്ക് പിന്നാലെയുണ്ട്. കിവീസ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ, പാകിസ്താൻ താരം ഷുഐബ് മാലിക്, ഓസീസ് താരം ഡേവിഡ് വാർണർ എന്നിവരാണ് പിന്നീടുള്ളവർ.

അതേസമയം ട്വന്റി 20-യിൽ കോലിയേക്കാൾ ഉയർന്ന ബാറ്റിങ് ശരാശരിയും ബാബർ സ്വന്തമാക്കി. 50.90 ആണ് ബാബറിന്റെ ബാറ്റിങ് ശരാശരി. നേരത്തെ 50.80 ശരാശരിയുമായി കോലിയായിരുന്നു മുന്നിൽ.

Content Highlights: Babar Azam equals Virat Kohli Aaron Finch T20 record

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented