അബുദാബി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഞായറാഴ്ച ഹോങ് കോങ്ങിനെതിരെ നടന്ന മത്സരത്തില്‍ റെക്കോഡ് ബുക്കിലിടം നേടി പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം.

മത്സരത്തില്‍ 33 റണ്‍സെടുത്തതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച താരങ്ങളില്‍ രണ്ടാമതെത്താന്‍ ബാബറിനായി. 45 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബര്‍ ഏകദിനത്തില്‍ 2000 റണ്‍സ് തികച്ചത്.

രണ്ടാം സ്ഥാനത്ത് ബാബറിനൊപ്പം രണ്ടുപേര്‍ കൂടിയുണ്ട്. പാകിസ്താന്റെ തന്നെ സഹീര്‍ അബ്ബാസും ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സനുമാണ് ഈ താരങ്ങള്‍. ഇരുവരും 45 ഇന്നിങ്‌സുകളില്‍ നിന്നാണ് 2000 റണ്‍സ് തികച്ചത്. 40 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

മാത്രമല്ല ഇതോടെ ഏഷ്യയില്‍ ഈ റെക്കോര്‍ഡ് നേടുന്ന താരങ്ങളില്‍ മുന്‍ പാക് താരം സഹീര്‍ അബ്ബാസിനൊപ്പമെത്താനും ബാബറിനായി.

Content Highlights: babar azam becomes joint second fastest batsman to reach milestone of 2000 odi runs