2022-ലെ താരം ബാബര്‍ അസം തന്നെ, ഇന്ത്യക്കാരില്‍ ശ്രേയസ് അയ്യര്‍ ഒന്നാമത്


Photo: AFP

ദുബായ്: 2022-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്ററായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. മൂന്ന് ഫോര്‍മാറ്റുകളിലായി 44 മത്സരം കളിച്ച ബാബര്‍ 2598 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതോടെ 2022-ലെ ഏറ്റവും മികച്ച ബാറ്ററായി ബാബര്‍ മാറി.

44 മത്സരങ്ങളില്‍ നിന്ന് 54.12 ശരാശരിയിലാണ് താരം 2598 റണ്‍സടിച്ചെടുത്തത്. 196 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എട്ട് തവണ സെഞ്ചുറി നേടിയ ബാബര്‍ 17 അര്‍ധശതകങ്ങളും കുറിച്ചു. രണ്ടാം സ്ഥാനത്ത് അപ്രതീക്ഷിത കുതിപ്പ് നടത്തി ബംഗ്ലാദേശിന്റെ ലിട്ടണ്‍ ദാസെത്തി. 42 മത്സരങ്ങളില്‍ നിന്ന് 1921 റണ്‍സാണ് ലിട്ടണ്‍ അടിച്ചെടുത്തത്. 141 ആണ് ഉയര്‍ന്ന സ്‌കോര്‍. 40.02 ആണ് ശരാശരി. മൂന്ന് സെഞ്ചുറിയും 13 അര്‍ധസെഞ്ചുറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ ശ്രേയസ്സ് അയ്യരാണുള്ളത്. 2022-ല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തത് അയ്യരാണ്. 39 മത്സരങ്ങളില്‍ നിന്ന് 1609 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 141 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1 സെഞ്ചുറിയും 14 അര്‍ധശതകവും ശ്രേയസ്സ് കുറിച്ചു.

പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ നാലാമതും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് അഞ്ചാമതുമാണ്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ആദ്യ പത്തില്‍ ശ്രേയസ്സിനെക്കൂടാതെ മൂന്ന് പേര്‍ കൂടിയുണ്ട്. ടെസ്റ്റില്‍ ഇതുവരെ കളിക്കാത്ത സൂര്യകുമാര്‍ യാദവ് ഏഴാമതും ഋഷഭ് പന്ത് ഒന്‍പതാമതും വിരാട് കോലി പത്താം സ്ഥാനത്തുമുണ്ട്.

2021-ല്‍ മുഹമ്മദ് റിസ്വാനാണ് ഏറ്റവുമധികം റണ്‍സെടുത്തത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. 2016, 2017, 2018, 2019 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഒന്നാമതെത്തി ഇന്ത്യയുടെ വിരാട് കോലി റെക്കോഡ് സൃഷ്ടിച്ചിരുന്നു.

Content Highlights: babar azam, most runs in 2022, virat kohli, shreyas iyer, suryakumar yada, most runs for india 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented