Photo: AFP
കറാച്ചി: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം. ഏകദിനത്തില്‍ അതിവേഗത്തില്‍ 5000 റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല സ്വന്തമാക്കിവെച്ചിരുന്ന റെക്കോഡാണ് ബാബര്‍ തകര്‍ത്തത്. ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തിലൂടെയാണ് ബാബര്‍ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്. 28 കാരനായ ബാബര്‍ വെറും 97 ഇന്നിങ്‌സുകളില്‍ നിന്നാണ് 5000 റണ്‍സ് മറികടന്നത്. അംലയ്ക്ക് 5000 റണ്‍സിലെത്താന്‍ 101 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 19 റണ്‍സെടുത്തതോടെയാണ് ബാബര്‍ റെക്കോഡിലെത്തിയത്. മത്സരത്തില്‍ താരം സെഞ്ചുറി നേടി. 117 പന്തുകളില്‍ നിന്ന് 107 റണ്‍സെടുത്ത ബാബറിന്റെ ബാറ്റില്‍ നിന്ന് 10 ബൗണ്ടറികള്‍ പിറന്നു. താരത്തിന്റെ 18-ാം ഏകദിന സെഞ്ചുറിയാണിത്. പാകിസ്താന് വേണ്ടി ഏകദിനത്തില്‍ 5000 റണ്‍സ് നേടുന്ന 14-ാം ബാറ്റര്‍കൂടിയാണ് ബാബര്‍. നിലവിലെ ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്ററും ബാബറാണ്.
Content Highlights: babar azam become the fastest batter to score 5000 runs in odi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..