-
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട്-പാകിസ്താൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഐ.സി.സിയുടെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം. ടോസിനുശേഷം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും പാക് നായകൻ അസ്ഹർ അലിയും പരസ്പരം ഹസ്തദാനം ചെയ്യുകയായിരുന്നു.
ടോസ് വിജയിച്ച പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുത്ത ശേഷമായിരുന്നു സംഭവം. കോവിഡ് പ്രോട്ടോക്കോൾ മറന്ന അസ്ഹർ അലി ജോ റൂട്ടിന് കൈ കൊടുക്കുകയായിരുന്നു. ജോ റൂട്ട് ഈ കൈ സ്വീകരിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് തന്നെ അസ്ഹർ അലി തെറ്റ് തിരിച്ചറിഞ്ഞു. ചിരിച്ചുകൊണ്ട് കൈവിട്ടു.
കഴിഞ്ഞ മാസം സതാംപ്റ്റണിൽ നടന്ന ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ടെസ്റ്റിനിടെ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറും ഇതേ തെറ്റ് ചെയ്തിരുന്നു. ഹസ്തദാനത്തിന് തൊട്ടടുത്ത് എത്തിയിരുന്നു ഹോൾഡർ. എന്നാൽ അന്ന് ക്യാപ്റ്റനായിരുന്ന ബെൻ സ്റ്റോക്ക്സ് പിന്മാറിയതിനാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായില്ല.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐ.സി.സി പുതിയ നിമയങ്ങളോടെയാണ് മത്സരങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. എതിരാളിയെ ഹസ്തദാനം ചെയ്യുക, പന്തിന്റെ തിളക്കം കൂട്ടാനായി തുപ്പൽ തേക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഐ.സി.സി വിലക്കിയിട്ടുണ്ട്.
Content Highlights: Azhar Ali forgets about social distancing shakes hand with Joe Root, England vs Pakistan 1st Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..