ജഡേജയ്ക്ക് പരിക്ക്, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും


മൂന്നാം മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Photo: AFP

പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ നഷ്ടമാകും. പരിക്കുമൂലമാണ് താരത്തിന് പുറത്തിരിക്കേണ്ടിവരുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ ജഡേജ ഇപ്പോള്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിന് തൊട്ടുമുന്‍പാണ് ബി.സി.സി.ഐ. ഈ വാര്‍ത്ത പുറത്തുവിട്ടത്. വലത്തേ കാല്‍മുട്ടിനാണ് പരിക്ക്. മൂന്നാം മത്സരത്തില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ സഹനായകനായ ജഡേജയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ആ സ്ഥാനം ഏറ്റെടുത്തു. ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ കളിക്കുന്നത്. ജഡേജ കളിക്കാത്തതിനാല്‍ അക്ഷര്‍ പട്ടേലിനും യൂസ്‌വേന്ദ്ര ചാഹലിനുമാണ് സ്പിന്‍ വിഭാഗത്തിന്റെ ചുമതല.

Content Highlights: india vs west indies, ravindra jadeja, indian cricket team, sports news, cricket news, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented