സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഡിസംബറില്‍ ആഷസ് ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് പാറ്റിന്‍സണ്‍ന്റെ വിരമിക്കല്‍. 

2011 ഡിസംബറിലായിരുന്നു ഓസീസ് ജഴ്‌സിയില്‍ അരങ്ങേറ്റം. പിന്നീട് പരിക്കുകള്‍ അലട്ടിയ കരിയറില്‍ 21 ടെസ്റ്റുകളും 15 ഏകദിനങ്ങളും നാല് ട്വന്റി-20 മത്സരങ്ങളും കളിത്തു. ടെസ്റ്റില്‍ 81ഉം ഏകദിനത്തില്‍ 16ഉം ട്വന്റി-20യില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുണ്ട്. 

കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും പുതിയ പേസ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കാനുമാണ് താന്‍ വിരമിക്കുന്നതെന്ന് 31-കാരനായ പാറ്റിന്‍സണ്‍ വ്യക്തമാക്കി. 

മുപ്പത്തിയൊന്നുകാരനായ താരത്തിന്റെ വിരമിക്കില്‍ ആഷസ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടിയാണ്. ഡിസംബര്‍ എട്ടിന് ബ്രിസ്‌ബെയ്‌നിലാണ് അഞ്ചു ടെസ്റ്റുകള്‍ അടങ്ങിയ പരമ്പര തുടങ്ങുന്നത്.

Content Highlights: Australian Pacer James Pattinson Announces Retirement From International Cricket