സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുന്നില്ല എന്നത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമാണ്.

കോലി ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, കോലി ഇല്ലെങ്കിലും ഇന്ത്യയ്ക്ക് നല്ല ബാറ്റിങ് കരുത്തുണ്ടെന്ന് അവരുടെ സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്ത് പറയുന്നു. കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ കോലിയുടെ അഭാവം നികത്തുമെന്നാണ് സ്മിത്തിന്റെ അഭിപ്രായം.

''മൂന്നു ഫോര്‍മാറ്റിലും ഏറെക്കാലമായി നന്നായി കളിക്കുന്ന കോലിയുടെ കഴിവില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ പറ്റുന്ന ഒരുപിടി താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരെ എടുത്തുപറയണം. ഏത് പൊസിഷനിലും ഏത് സാഹചര്യത്തിലും ഇവരെ ഉപയോഗിക്കാം.'' സ്മിത്ത് പറഞ്ഞു.

Content Highlights: Australian cricket team captain select two alternative batsmen for Kohli