ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി മാര്‍ഷ് അന്തരിച്ചു


വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന മാര്‍ഷ് ഓസ്‌ട്രേലിയക്കായി 1970-നും 1984-നും ഇടയില്‍ 96 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്

റോഡ്‌നി മാർഷ് |ഫോട്ടോ:AFP

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റോഡ്‌നി വില്യം മാര്‍ഷ് (74) അന്തരിച്ചു. കഴിഞ്ഞ ആഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരതരാവസ്ഥയിലായ അദ്ദേഹം അഡ്‌ലെയ്ഡിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന മാര്‍ഷ് ഓസ്‌ട്രേലിയക്കായി 1970-നും 1984-നും ഇടയില്‍ 96 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച അക്രോബാറ്റിക് വിക്കറ്റ് കീപ്പറായി അറിയപ്പെട്ടിരുന്ന മാര്‍ഷ് ബാറ്റിങില്‍ ഓസ്‌ട്രേലിയക്ക് മധ്യനിര ഇന്നിങ്‌സില്‍ നിരവധി തവണ രക്ഷകനായിട്ടുണ്ട്. 1970-ല്‍ ആഷസ് പരമ്പരയിലൂടെയാണ് അരങ്ങേറ്റം. 1984-ല്‍ പാകിസ്താനെതിരെയാണ് അവസാന മത്സരം കളിച്ച് വിടവാങ്ങിയത്.

92 ഏകദിനങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയക്കായി പാടണിഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു മാര്‍ഷ്.

Content Highlights: Australian cricket legend Rod Marsh who died after a heart attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented