Photo: Reuters
ലാഹോര്‍: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് സ്മിത്ത് പുതിയ റെക്കോഡ് സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചത്. 151 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 8000 റണ്‍സ് പൂര്‍ത്തീകരിച്ചത്. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഗക്കാര ഈ റെക്കോഡ് സ്ഥാപിച്ചത്.
സംഗക്കാര 152 ഇന്നിങ്‌സുകളില്‍ നിന്നാണ് 8000 റണ്‍സ് മറികടന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ മൂന്നാമത്. 8000 റണ്‍സ് നേടാന്‍ സച്ചിന് 154 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
32 കാരനായ സ്മിത്ത് പാക് പേസര്‍ ഹസന്‍ അലിയുടെ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ചരിത്രം കുറിച്ചു. സ്മിത്തിന്റെ 85-ാം ടെസ്റ്റ് മത്സരമാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ 33-ാമത്തെ ബാറ്ററുമാണ് സ്മിത്ത്.
2010-ല്‍ പാകിസ്താനെതിരായ മത്സരത്തിലൂടെയാണ് സ്മിത്ത് ഓസ്‌ട്രേലിയയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഓസീസിന്റെ ബാറ്റിങ് നിരയില്‍ തെടുംതൂണായി മാറാന്‍ താരത്തിന് സാധിച്ചു. ടെസ്റ്റില്‍ 60.10 ആണ് സ്മിത്തിന്റെ ശരാശരി. 27 സെഞ്ചുറികള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
Content Highlights: australian batter steve smith become the fastest player ever to get 8,000 Test runs
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..