പരമ്പര ജേതാക്കൾക്കുള്ള കിരീടവുമായി ഓസ്‌ട്രേലിയ | Photo: facebook.com/cricketcomau
ഹോബാര്‍ട്ട്: ആഷസ് പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാതെ തോല്‍വി സമ്മതിച്ച് ഇംഗ്ലണ്ട്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ 146 റണ്‍സിന് വിജയിച്ച ഓസ്‌ട്രേലിയ (4-0) പരമ്പര സ്വന്തമാക്കി. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 124 റണ്‍സിന് എല്ലാവരും പുറത്തായി. വിക്കറ്റ് നഷ്ടപ്പെടാതെ 68 റണ്‍സ് എന്ന സ്‌കോറില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ കൂട്ടത്തകര്‍ച്ച. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 26(46) സാക് ക്രൗളി 36(66) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്ന ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
സ്‌കോര്‍: ഓസ്‌ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124
ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട് ബൊളാന്‍ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി. ഓസീസ് താരം ട്രാവിസ് ഹെഡ് ആണ് കളിയിലേയും പരമ്പരയിലേയും താരം. നാലാം ടെസ്റ്റില്‍ സമനില നേടിയത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസം. നായകനായുള്ള ആദ്യ പരമ്പരയില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം നടത്താനായത് ഓസ്‌ട്രേലിയയുടെ പുതി പാറ്റ് കമ്മിന്‍സിനും അഭിമാനനേട്ടമായി.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ആഷസ് പരമ്പര ബാക്കിയാക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഇംഗ്ലീഷുകാര്‍ ടെസ്റ്റില്‍ ദിനംപ്രതി പിന്നോട്ടാണ്. നാട്ടില്‍ ഇന്ത്യയോടും ന്യൂസിലന്‍ഡിനോടും തിരിച്ചടിയേറ്റ അവര്‍ക്ക് നല്ലൊരു ഓപ്പണിങ് സഖ്യം പോലും ഇല്ലെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. നായകന്‍ ജോ റൂട്ടിനെ മാത്രം ആശ്രയിച്ച് ടീം മുന്നോട്ട് പോകുന്നത് താരത്തേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
Content Highlights: australia wins ashes series 4-0
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..