മെല്‍ബണ്‍: വനിതകളുടെ ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍. 
ഫൈനലില്‍ 11 റണ്‍സിനാണ് ഓസ്‌ട്രേലിയന്‍ വനിതകളുടെ ജയം.  നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്ത ജെസ്സ് ജോനസ്സെനാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ ആറിന് 155; ഇന്ത്യ 20 ഓവറില്‍ 144ന് പുറത്ത്.  

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ബേത് മൂണിയുടെ (54 പന്തില്‍ 71) അര്‍ധസെഞ്ചുറി മികവിലാണ് മികച്ച ടോട്ടലിലെത്തിയത്. ആഷ്‌ലി ഗാര്‍ഡ്‌നര്‍, മെഗ് ലാനിങ് എന്നിവര്‍ 26 റണ്‍സ് വീതമെടുത്തു. 

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി സ്മൃതി മന്ഥാന (37 പന്തില്‍ 66) മാത്രമാണ് തിളങ്ങിയത്. റിച്ച ഘോഷ് (17), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടായിരുന്നു ടൂര്‍ണമെന്റിലെ മൂന്നാമത്തെ ടീം.

Content Highlights: Autsralia Win Women's Triseries Final by 11 Runs