മെല്‍ബണ്‍: വില്ലനായെത്തിയ മഴയും അവസാന ദിനം പ്രതിരോധ കോട്ട തീര്‍ത്ത ഓസീസ് ബാറ്റിങ്ങും ഇംഗ്ലീഷ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. വിജയം അപ്രാപ്യമായതോടെ ആതിഥേയര്‍ നാല് വിക്കറ്റില്‍ നഷ്ടത്തില്‍ 263 റണ്‍സിസില്‍ നില്‍ക്കെ ഇരുക്യാപ്റ്റന്‍മാരും മത്സരം സമനിലയില്‍ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍; ഓസ്‌ട്രേലിയ; 327, 263/4 dec. ഇംഗ്ലണ്ട്; 491. ആദ്യ മൂന്ന് മത്സരങ്ങളും ആതികാരികമായി വിജയിച്ച ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

164 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഓസീസിനെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്മിത്തും അര്‍ധസെഞ്ച്വറി നേടി പുറത്തായ ഡേവിഡ് വാര്‍ണറുമാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 275 പന്തുകള്‍ നേരിട്ട സ്മിത്ത് 102 റണ്‍സാണ് അടിച്ചെടുത്തത്. സ്മിത്തിന്റെ 23-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ രണ്ടു വിക്കറ്റുകള്‍ മാത്രം പിഴുതെടുക്കാനെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞുള്ളു.   

227 പന്ത് നേരിട്ട് 86 റണ്‍സെടുത്ത വാര്‍ണര്‍ റൂട്ടിന്റെ പന്തില്‍ വിന്‍സ് ക്യാച്ചെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെ 4 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്റ്റുവര്‍ട്ട് ബോര്‍ഡ് മടക്കി. ഇംഗ്ലീഷ് നിരയില്‍ ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, വോക്ക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടിന്നിംങ്‌സിലുമായി ബോര്‍ഡ് 5 വിക്കറ്റ് നേടി. നേരത്തെ ആദ്യ ഇന്നിംങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന് കുക്കിന്റെ (409 പന്തില്‍ 244 റണ്‍സ്) ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 

Content Highlights: Australia vs England Ashes Fourth Test drawn