കോമണ്‍വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ് ഓസീസ് വനിതാ ക്രിക്കറ്റര്‍ റേച്ചല്‍ ഹെയ്ന്‍സ് വിരമിക്കുന്നു


Photo: AP

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ റേച്ചല്‍ ഹെയ്ന്‍സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമക്കല്‍ പ്രഖ്യാപിച്ചു.

വരാനിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗ് തന്റെ അവസാന ആഭ്യന്തര സീസണായിരിക്കുമെന്ന് 35-കാരിയായ താരം അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട കറിയറില്‍ ഓസീസ് ടീമിനായി 84 ട്വന്റി മത്സരങ്ങളും 77 ഏകദിനങ്ങളും ആറ് ടെസ്റ്റ് മത്സരങ്ങളും ഹെയ്ന്‍സ് കളിച്ചിട്ടുണ്ട്.

പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തന്റെ പങ്കാളി ലേയ്ക്കും താരം നന്ദിയറിയിക്കുകയും ചെയ്തു.

എല്ലാ ഫോര്‍മാറ്റിലുമായി നാലായിരത്തോളം റണ്‍സ് നേടിയ താരമാണ് ഹെയ്ന്‍സ്. 2009-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ നേടിയ 98 റണ്‍സും ഇതില്‍ ഉള്‍പ്പെടുന്നു. കരിയറില്‍ രണ്ട് ഏകദിന സെഞ്ചുറികളും 19 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.

2017 ഐസിസി വനിതാ ലോകപ്പിനിടെ സ്ഥിരം ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിന് തോളിന് പരിക്കേറ്റപ്പോള്‍ ഓസീസ് ടീമിനെ നയിച്ചത് ഹെയ്ന്‍സായിരുന്നു.

2018, 2020 വര്‍ഷങ്ങളില്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലും 2022-ല്‍ വനിതാ ഏകദിന ലോകകപ്പ് നേടിയ ടീമിലും ഇതേ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ നേടിയ ടീമിലും ഹെയ്ന്‍സ് അംഗമായിരുന്നു.

Content Highlights: Australia vice-captain Rachael Haynes retires from international cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented