ഇസ്ലാമാബാദ്: 1998-ന് ശേഷം ആദ്യമായി പാകിസ്താനില്‍ പര്യടനം നടത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസീസ് പരമ്പരയെ കുറിച്ച് തിങ്കളാഴ്ച പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരണം നല്‍കി.

23 വര്‍ഷത്തിനു ശേഷമാണ് ഓസീസ് ടീം പാകിസ്താനില്‍ പര്യടനത്തിന് എത്താനൊരുങ്ങുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായിട്ടായിരിക്കും പരമ്പര. 

മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20-യും ഓസ്‌ട്രേലിയ പാക് മണ്ണില്‍ കളിക്കും.

സുരക്ഷാ കാരണങ്ങളാല്‍ പാക് പരമ്പരയില്‍ നിന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും അടുത്തിടെ പിന്മാറിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ ഓസീസ് ടീം പാക് മണ്ണില്‍ കളിക്കാനൊരുങ്ങുന്നത്. 

കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് മത്സരങ്ങള്‍.

Content Highlights: australia to tour pakistan for first time since 1998