Photo: AFP
സിഡ്നി: ഓസ്ട്രേലിയയുടെ ഇടംകൈയ്യന്‍ ബാറ്റര്‍ ട്രാവിസ് ഹെഡിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് തയ്യാറെടുക്കുന്നതിനിടെയാണ് ട്രാവിസിന് രോഗം സ്ഥിരീകരിച്ചത്.
അടുത്ത ആഴ്ച സിഡ്നിയില്‍ വെച്ചാണ് ആഷസിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും വിജയിച്ച ഓസ്ട്രേലിയ നേരത്തേ പരമ്പര സ്വന്തമാക്കി.
അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങുന്ന ട്രാവിസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് ആദ്യ ടെസ്റ്റില്‍ ഓസീസ് മികച്ച വിജയം സ്വന്തമാക്കിയത്. ഒറ്റയ്ക്ക് പൊരുതിയ ട്രാവിസ് 152 റണ്‍സാണ് അടിച്ചെടുത്തത്. രോഗബാധിതനായതിനേത്തുടര്ന്ന് ട്രാവിസ് ഐസൊലേഷനില്‍ പ്രവേശിച്ചു.
ട്രാവിസുമായി സമ്പര്‍ക്കത്തിലുണ്ടായ സഹതാരങ്ങളും ക്വാറന്റീനില്‍ പ്രവേശിക്കേണ്ടിവരും. ഉസ്മാന് ഖവാജയ്ക്ക് പകരമാണ് ട്രാവിസ് ആഷസ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിലുള്‍പ്പെട്ടത്. ആഷസില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. നേരത്തേ മാച്ച് റഫറി ഡേഡിഡ് ബൂണിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highlights: Australia's Travis Head tests positive for Covid-19, out of Sydney Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..