മെല്‍ബണ്‍: വനിതാ ട്വന്റി 20-യിലെ റെക്കോഡ് വ്യക്തിഗത സ്‌കോറുമായി ഓസ്‌ട്രേലിയന്‍ താരം ആലിസ ഹീലി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 61 പന്തില്‍ നിന്ന് 148 റണ്‍സെടുത്ത ഹീലി, സഹതാരം കൂടിയായ മെഗ് ലാന്നിങ്ങിന്റെ (133) റെക്കോഡാണ് പഴങ്കഥയാക്കിയത്. ഇക്കഴിഞ്ഞ ജൂലായില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാന്നിങ്ങിന്റെ പ്രകടനം.

നോര്‍ത്ത് സിഡ്‌നി ഓവലില്‍ നടന്ന മത്സരത്തില്‍ വെറും 46 പന്തില്‍ നിന്നാണ് ഹീലി സെഞ്ചുറിയിലെത്തിയത്.

29-കാരിയായ ഹീലിയുടെ മികവില്‍ ലങ്കയ്‌ക്കെതിരേ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു.

Content Highlights: Australia’s Alyssa Healy smashes t20 World Record