ബ്രിസ്‌ബെയ്ന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഡിസംബര്‍ എട്ടിന് ഗാബയിലാണ് ആദ്യ ടെസ്റ്റ്. പുതിയ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ കീഴിലാണ് ആഷസ് നിലനിര്‍ത്താന്‍ ഓസീസ് ഇറങ്ങുന്നത്.

ആദ്യ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍ണസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലയണ്‍, ജോഷ് ഹേസില്‍വുഡ്

മികച്ച ഫോമിലല്ലെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ മികവ് കാണിച്ച ജെയ് റിച്ചാര്‍ഡ്‌സണ് അവസരം നല്‍കണമെന്ന് ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതതേസമയം ഇപ്പോള്‍ ടീമിനെ പ്രഖ്യാപിക്കാറായിട്ടില്ലെന്ന് ഇംഗ്ലണ്ട് ക്യാപറ്റന്‍ ജോ റൂട്ട് പ്രതികരിച്ചു. ഇടങ്കയ്യന്‍ സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കനുള്ള സാധ്യതയെകുറിച്ച് മാത്രമാണ് ഇംഗ്ലീഷ് നായകന്‍ സൂചന നല്‍കിയത്.

Content Highlights: australia names playing eleven ahead of first ashes test