ആദ്യ ഏകദിനം കിവീസിനൊപ്പം, ഓസീസിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി


പുറത്താകാതെ 146 റണ്‍സും മൂന്നു വിക്കറ്റും വീഴ്ത്തിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിനും ഓസീസിനെ രക്ഷിക്കാനായില്ല

ഓക്ക്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് വിജയം. മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയയുടെ എല്ലാവരെയും പുറത്താക്കി ന്യൂസിലന്‍ഡ് ആറു റണ്‍സിനാണ് വിജയമാഘോഷിച്ചത്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 47 ഓവറില്‍ 280 റണ്‍സിന് എല്ലാവരും പുറത്തായി.

പുറത്താകാതെ 146 റണ്‍സും മൂന്നു വിക്കറ്റും വീഴ്ത്തിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിനും ഓസീസിനെ രക്ഷിക്കാനായില്ല. മൂന്നു വിക്കറ്റു വീഴ്ത്തിയ സാന്റ്‌നറും രണ്ടു വീതം വിക്കറ്റ് നേടിയ ഫെര്‍ഗൂസനും ബൗള്‍ട്ടും ഓസീസിന് വിജയം നിഷേധിക്കുകയായിരുന്നു.

അഞ്ചു വിക്കറ്റിന് 54 എന്ന നിലയില്‍ ഓസീസ് തകര്‍ച്ചയിലായ സമയത്താണ് സ്‌റ്റോയിനിസ് ക്രീസിലെത്തിയത്. 11 സിക്‌സിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെ 146 റണ്‍സിലെത്തിയ സ്‌റ്റോയിനിസ് ഏഴാം നമ്പറില്‍ ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന ഏകദിന സ്‌കോറും നേടി.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും നെയ്ല്‍ ബ്രൂമിന്റെയും മികവിലാണ് ന്യൂസിലന്‍ഡ് 286 റണ്‍സ് നേടിയത്. ജെയിംസ് നീഷാം 48 റണ്‍സടിച്ചു. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡിന് 1-0ത്തിന്റെ ലീഡ് നേടാനായി. രണ്ടാം ഏകദിനം ഫെബ്രുവരി രണ്ടിന് നേപ്പിയറിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented