സിങ്കപ്പൂര്‍ താരം ടിം ഡേവിഡ് ഓസീസ്‌ ടീമില്‍; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ച് ചാമ്പ്യന്‍മാര്‍


ടിം ഡേവിഡ് |Photo: PTI

സിഡ്‌നി: അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

26കാരനായ താരത്തിന് ഓസീസ് ആഭ്യന്തര ടീമുകളിലോ ദേശീയ ടീമിലോ കരാറില്ല. മാച്ച് പേമെന്റ് അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയത്. വളരെ മികച്ച താരമാണ് ടിം ഡേവിഡ്. അവന്‍ ടീമിലെത്തുന്നത് ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് പകരും- ക്രിക്കറ്റ് ഓസ്‌ട്രേലിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ടിം ഡേവിഡ്. ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവര്‍ ഹിറ്റിങ് ആണ് ഡേവിഡിന്റെ സവിശേഷത. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതേ ടീം തന്നെയാണ് സെപ്റ്റംബറില്‍ ഇന്ത്യന്‍ പര്യടനത്തിലും പിന്നീട് നാട്ടില്‍ വിന്‍ഡീസിനും ഇംഗ്ലണ്ടിനും എതിരെ നടക്കുന്ന പരമ്പരയിലും കളിക്കുകയെന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. ആരണ്‍ ഫിഞ്ച് ആണ് ടീമിന്റെ ക്യാപ്റ്റന്‍.

Content Highlights: cricket australia, tim david, t20 world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented