Photo: PTI
ഇന്ദോര്‍: ഹോല്‍ക്കര്‍ സ്റ്റേഡിയത്തില്‍ സ്പിന്‍ കുഴിയൊരുക്കിയ ഇന്ത്യയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. നേരത്തെ തന്നെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയക്ക് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഒരു ടെസ്റ്റില്‍ വിജയിക്കുകയോ പരമ്പര സമനിലയില്‍ എത്തിക്കുകയോ ചെയ്താല്‍ മതിയായിരുന്നു. ഇന്ദോറില്‍ നേടിയ ഒമ്പത് വിക്കറ്റ് ജയത്തോടെ 68.52 പോയന്റ് ശരാശരിയുമായാണ് ഓസീസ് ഫൈനല്‍ ഉറപ്പാക്കിയത്.
മറുവശത്ത് തോല്‍വിയോടെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമായി. ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചിരുന്നു. ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ ബെര്‍ത്തിനായുള്ള പോരാട്ടം. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പിന്നെ ശ്രീലങ്ക - ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. അഹമ്മദാബാദില്‍ ജയിക്കാന്‍ സാധിക്കാതിരിക്കുകയും ശ്രീലങ്ക 2-0ന് ന്യൂസീലന്‍ഡിനെതിരായ പരമ്പര വിജയിക്കുകയും ചെയ്താല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താകും.
ഇന്ദോറിലെ തോല്‍വിയോടെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ശരാശരിയില്‍ താഴോട്ട് പോയി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 60.29 പോയന്റ് ശരാശരിയാണുള്ളത്. നേരത്തെ ഇത് 64.06 ആയിരുന്നു. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയന്റ് ശരാശരിയുണ്ട്. അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ ശ്രീലങ്കയുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാം.
Content Highlights: Australia Defeat India By 9 Wickets in indore Qualify For WTC Final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..