Photo: twitter.com/ICC
ബേയ് ഓവല്‍: ഐ.സി.സി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ തേരോട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിലും വിജയം നേടി ഓസീസ് രാജകീയമായി സെമി ഫൈനലില്‍ പ്രവേശിച്ചു. പ്രാഥമിക ഘട്ടത്തില്‍ ആകെയുള്ള ഏഴ് മത്സരത്തിലും വിജയം നേടിയാണ് ഓസീസ് കരുത്തുകാണിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസീസ് ബംഗ്ലാദേശിനെ അഞ്ചുവിക്കറ്റിന് തകര്‍ത്തു.
മഴമൂലം 43 ഓവറായി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 32.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.
33 റണ്‍സെടുത്ത തല മൊണ്ഡലും 24 റണ്‍സ് നേടിയ ഷര്‍മിന്‍ അക്തറുമാണ് ബംഗ്ലാദേശിനുവേണ്ടി തിളങ്ങിയത്. ഓസീസിനായി ജെസ്സ് ജോനാസണും ആഷ്ലി ഗാര്‍ഡനറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
136 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ അഞ്ചുവിക്കറ്റ് പിഴുതെടുക്കാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് സാധിച്ചു. 41 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഓസീസിനെ ബേക്ക് മൂണി രക്ഷിക്കുകയായിരുന്നു. 75 പന്തുകളില്‍ നിന്ന് മൂണി പുറത്താവാതെ 66 റണ്‍സെടുത്തു. 26 റണ്‍സ് നേടി പുറത്താവാതെ നിന്ന അനബെല്‍ സതര്‍ലന്‍ഡും മികച്ച പ്രകടനം പുറത്തെടുത്തു.
സെമി ഫൈനലിലേക്ക് ഒന്നാം സ്ഥാനക്കാരായി ഓസീസ് നേരത്തേ പ്രവേശനം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ എല്ലാ ടീമുകളും ഓസീസിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവുപറഞ്ഞു.
Content Highlights: Australia breeze past gritty Bangladesh to remain unbeaten
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..