മൂന്നാം ടെസ്റ്റില്‍ പാകിസ്താനെ മുട്ടുകുത്തിച്ച് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ


115 റണ്‍സിനാണ് ഓസീസ് പാക് പടയെ മുട്ടുകുത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-0 ന് ഓസീസ് സ്വന്തമാക്കി.

Photo: twitter.com/ICC

ലാഹോര്‍: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്ക്ക് വിജയം. 115 റണ്‍സിനാണ് ഓസീസ് പാക് പടയെ മുട്ടുകുത്തിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-0 ന് ഓസീസ് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും സമനിലയില്‍ കലാശിച്ചിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 391, മൂന്നിന് 227 ഡിക്ല. പാകിസ്താന്‍ 268, 235.

പത്തുവിക്കറ്റ് ശേഷിക്കേ 278 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പാകിസ്താനെ ഓസീസ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ വെറും 235 ന് ഓള്‍ ഔട്ടായി. 70 റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖും 55 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമും മാത്രമാണ് പാക് നിരയില്‍ തിളങ്ങിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ അഞ്ചുവിക്കറ്റെടുത്തു. നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റെടുത്ത കമ്മിന്‍സാണ് മത്സരത്തിലെ താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഓസീസിന്റെ ഉസ്മാന്‍ ഖവാജയാണ് മാന്‍ ഓഫ് ദ സീരീസ്.

ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 391 റണ്‍സാണ് നേടിയത്. 91 റണ്‍സെടുത്ത ഖവാജയും 79 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീനും 67 റണ്‍സ് കണ്ടെത്തിയ അലക്‌സ് ക്യാരിയും 59 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും ഓസീസിന് കരുത്തുപകര്‍ന്നു.

ലീഡ് നേടാനായി ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ ആദ്യ ഇന്നിങ്‌സില്‍ 268 റണ്‍സിന് ഓള്‍ ഔട്ടായി. 81 റണ്‍സെടുത്ത അബ്ദുള്ള ഷഫീഖും 78 റണ്‍സ് നേടിയ അസ്ഹര്‍ അലിയും 67 റണ്‍സ് കണ്ടെത്തിയ നായകന്‍ ബാബറുമാണ് പാകിസ്താന് വേണ്ടി തിളങ്ങിയത്. അവസാനം വിക്കറ്റ് കൂട്ടത്തോടെ വീണത് പാകിസ്താന് വിനയായി.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇത്തവണ ഖവാജ സെഞ്ചുറി നേടി. 104 റണ്‍സാണ് താരം നേടിയത്.

ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ് ഒന്നാം സ്ഥാനത്തെത്തി. 72 പോയന്റാണ് ഓസീസിനുള്ളത്. 75 ആണ് വിജയശതമാനം. ദക്ഷിണാഫ്രിക്ക രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. പാകിസ്താന്‍ നാലാം സ്ഥാനത്തേക്ക് വീണു.

Content Highlights: Australia beat Pakistan by 115 runs in Lahore to win series 1-0


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented