കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി


നാലുവിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രേണുക സിങ്ങിന്റെ പോരാട്ടം പാഴായി

Photo: PTI

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യന്‍ വനിതകളെ തകര്‍ത്തത്. പൂള്‍ എയില്‍ മൂന്ന് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് മുന്നേറിയ ഇന്ത്യ അവിശ്വസനീയമായി തോല്‍വി വഴങ്ങുകയായിരുന്നു. ആറുപന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഓസ്‌ട്രേലിയയുടെ വിജയം.

നാലുവിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രേണുക സിങ്ങിന്റെ പോരാട്ടം പാഴായി. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 19 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഒരു ഘട്ടത്തില്‍ 49 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഓസീസ് അത്ഭുതകരമായി തിരിച്ചുവരികയായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസീസ് മുന്‍നിര ബാറ്റര്‍മാരെ രേണുക വെള്ളം കുടിപ്പിച്ചു. ആദ്യ നാല് ബാറ്റര്‍മാരെയും അതിവേഗത്തില്‍ മടങ്ങിയ രേണുക ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ അഞ്ചുവിക്കറ്റിന് 49 റണ്‍സ് എന്ന നിലയില്‍ പതറിയ ഓസീസിനെ ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറും ഗ്രേസ് ഹാരിസും ചേര്‍ന്ന് രക്ഷിച്ചു.

ഗാര്‍ഡ്‌നര്‍ 35 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ വിജയശില്‍പ്പിയായി. ഹാരിസ് 3 റണ്‍സെടുത്ത് പുറത്തായി. 18 റണ്‍സെടുത്ത് പുറത്താവാതെ നിന്ന അലാന കിങ് ഗാര്‍ഡ്‌നര്‍ക്ക് തുണയായി. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങ് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ചുറി നേടി. 34 പന്തുകളില്‍ നിന്ന് 52 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍മാരായ ഷഫാലി വര്‍മയും (48), സമൃതി മന്ദാനയും (24) നന്നായി ബാറ്റുവീശി. എന്നാല്‍ മധ്യനിരയും വാലറ്റവും തകര്‍ന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജെസ്സ് ജോനൊസെന്‍ നാലുവിക്കറ്റെടുത്തു.

പൂള്‍ എ യിലെ അടുത്ത മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്താനെ നേരിടും.

Content Highlights: indian cricket, commonwealth games 2022, india vs australia, indian womens cricket, cwg cricket 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented