Photo: AFP
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സാണ് നായകന്. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പരമ്പരയ്ക്ക് വേണ്ടി ഓസീസ് ടീമില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി.
മുതിര്‍ന്ന താരം പീറ്റര്‍ ഹാന്‍ഡ്സ്കോംബിനെ ടീമിലുള്‍പ്പെടുത്തിയതാണ് പ്രധാന ആകര്‍ഷണം. ഇന്ത്യയ്ക്കെതിരായ പരമ്പരയിലൂടെ ഓസീസിനായി ഓഫ് സ്പിന്നര്‍ ടോഡ് മര്‍ഫി അരങ്ങേറ്റം കുറിക്കും. ഫെബ്രുവരി ഒന്‍പതിനാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് നാഗ്പുരില്‍ നടക്കും.
ഫെബ്രുവരി 17 ന് രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധരംശാലയിലും നടക്കും. നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ ഓസീസിനായി ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍, ആഷ്ടണ്‍ ആഗര്‍, മിച്ചല്‍ സ്വെപ്സണ് എന്നിവര്‍ അണിനിരക്കും.
ടീം ഓസ്ട്രേലിയ: പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്സല്‍വുഡ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ, മാര്‍നസ് ലബൂഷെയ്ന്, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്സണ്, ഡേവിഡ് വാര്‍ണര്‍.
Content Highlights: india vs australia, india vs australia test series, australian team against india, cricket australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..