Photo: AFP
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലും ഭീഷണി ഉയര്‍ത്തി കോവിഡ്. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പുതുതായി രോഗബാധിതനായ താരം.
ബിബിഎല്ലിലെ മെല്‍ബണ്‍ സ്റ്റാര്‍സ് ടീമില്‍ രോഗം ബാധിക്കുന്ന 13-ാമത്തെ കളിക്കാരനാണ് മാക്‌സ്‌വെല്‍. കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മാക്‌സ്‌വെല്‍ നിലവില്‍ ഐസൊലേഷനിലാണ്.
മെല്‍ബണ്‍ സ്റ്റാര്‍സ് ടീമിലെ കൂടുതല്‍ പേര്‍ നേരത്തെ രോഗബാധിതരായതോടെ പകരക്കാരെ ടീമിലെടുത്താണ് മാക്‌സ്‌വെല്ലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ ടീം കളിച്ചത്.
Content Highlights: Australian All-rounder Glenn Maxwell tests positive for Covid-19
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..