Photo: twitter.com|cricketcomau
മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം സ്കോട് ബോളണ്ട് കളിച്ചേക്കും. രണ്ടാം ടെസ്റ്റിനിടെ സ്റ്റാര്‍ക്കിന് പരിക്കേറ്റിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബോളണ്ടിനെ ടീമിലെടുത്തത്.
ഞായറാഴ്ച മെല്‍ബണില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുക. നിലവിലെ സാഹചര്യത്തില്‍ സ്റ്റാര്‍ക്കിന് മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കും. രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. ആറുവിക്കറ്റാണ് പിങ്ക് ബോള്‍ ടെസ്റ്റില്‍ താരം വീഴ്ത്തിയത്.
മത്സരത്തില്‍ ഓസ്ട്രേലിയ 275 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ഓസ്ട്രേലിയയ്ക്ക് വേണ്ടി 14 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിച്ച ബോളണ്ട് ഈയിടെ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
വിക്ടോറിയയ്ക്ക് വേണ്ടി കളിച്ച ബോളണ്ട് ന്യൂ സൗത്ത് വെയ്ല്‍സിനെതിരായ രണ്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. ബോളണ്ടിനൊപ്പം നായകന് പാറ്റ് കമ്മിന്‍സും ടീമിലിടം നേടും. കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്ത്തിയതിനേത്തുടര്ന്നാണ് കമ്മിന്‍സിന് രണ്ടാം ടെസ്റ്റ് നഷ്ടമായത്.
Content Highlights: Australia add pacer Scott Boland to squad for Melbourne Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..