-
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന് പിറന്നാളാശംസകൾ നേർന്ന് ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടി. രാഹുലിനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവെച്ചാണ് ആതിയ ആശംസകൾ നേർന്നത്. 'എന്റെ ചെക്കന് ജന്മദിനാശംസകൾ' സെൽഫിയോടൊപ്പം ആതിയ ട്വീറ്റ് ചെയ്തു.ഇന്ന് രാഹുലിന്റെ 28-ാം പിറന്നാളാണ്.
നേരത്തെ ആതിയയും രാഹുലും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ പുതുവത്സരം ഇരുവരും ഒരുമിച്ചു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ആരാധകർ പങ്കുവെച്ചിരുന്നു. അതിയയുടേയും മകൻ അഹാന്റേയും പ്രണയ ബന്ധങ്ങളിൽ തനിക്കും ഭാര്യ മനയ്ക്കും പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ ശരിയായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും സുനിൽ ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
2015-ൽ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മോട്ടിചൂർ ചകനാചൂർ ആണ് അവസാനം അഭിനയിച്ച ചിത്രം. നവാസുദ്ദീൻ സിദ്ദീഖിയാണ് ഈ ചിത്രത്തിൽ നായകൻ.
content highlights: Athiya Shetty KL Rahul Birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..