ലണ്ടന്‍: കാണാതായ തന്റെ ലോകകപ്പ് മെഡല്‍ തിരിച്ചുകിട്ടിയെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഒരാഴ്ചയോളം വീട് മൊത്തം അരിച്ചുപെറുക്കിയിട്ടും കണ്ടെത്താന്‍ സാധിക്കാതിരുന്ന ആ മെഡല്‍ ഒടുവില്‍ അതിഥികള്‍ക്കുള്ള മുറിയില്‍ നിന്നാണ് ലഭിച്ചതെന്ന് ആര്‍ച്ചര്‍ പറഞ്ഞു. ലോകകപ്പ് മെഡലിന്റെ ചിത്രം സഹിതം ആര്‍ച്ചര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു.
ശനിയാഴ്ചയാണ് 2019 ലോകകപ്പ് വിജയത്തിനു ശേഷം ലഭിച്ച മെഡല്‍, കാണാനില്ലെന്ന് ആര്‍ച്ചര്‍ വെളിപ്പെടുത്തിയത്. പുതിയ ഫ്ളാറ്റിലേക്ക് താമസം മാറിയതിനു പിന്നാലെയായിരുന്നു ഇത്.
ഒരാഴ്ചയോളം വീട് അരിച്ചുപെറുക്കിയിട്ടും മെഡല്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരാള്‍ വരച്ച് അയച്ചുതന്ന തന്റെ ചിത്രത്തിലായിരുന്നു മെഡല്‍ തൂക്കിയിട്ടിരുന്നത്. പുതിയ ഫ്ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ ആ ചിത്രം ഉണ്ടായിരുന്നു, പക്ഷേ മെഡല്‍ കാണാതായി. ഒരാഴ്ചയോളം വീട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും മെഡല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ആര്‍ച്ചറായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായി സൂപ്പര്‍ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പന്തേല്‍പ്പിച്ചത് ആര്‍ച്ചറെയായിരുന്നു. 16 റണ്‍സ് ആര്‍ച്ചര്‍ പ്രതിരോധിച്ചതോടെ സൂപ്പര്‍ ഓവറും ടൈ ആയി. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.
Content Highlights: at last Jofra Archer finds lost World Cup 2019 medal