ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഒൻപതുവിക്കറ്റ് ജയം. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെഞ്ചുറികളുടെ സഹായത്താലാണ് ജയം. സ്കോർ: പാകിസ്താൻ 50 ഒാവറിൽ ഏഴിന് 237. ഇന്ത്യ ഒന്നിന് 238(39.3 ഒാവറിൽ).
100 പന്തില്‍ 16 ഫോറും രണ്ട് സിക്‌സുമടക്കം 114 റണ്‍സടിച്ച ശിഖര്‍ ധവാന്‍ റണ്‍ഔട്ടാകുകയായിരുന്നു. 119 പന്തില്‍ ഏഴും ഫോറും നാലു സിക്‌സുമടക്കം 111 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. 12 റണ്‍സുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. ഇതോടെ സൂപ്പര്‍ ഫോറില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഫൈനലിലെത്തി. ചൊവ്വാഴ്ച്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫോര്‍ മത്സരം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ്. 90 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ഷുഐബ് മാലിക്കാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍.
മൂന്ന് വിക്കറ്റിന് 58 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താനെ നാലാം വിക്കറ്റില്‍ ഷുഐബ് മാലിക്കും സര്‍ഫറാസ് അഹമ്മദും ചേര്‍ന്ന് കര കയറ്റുകയായിരുന്നു. 107 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് കുല്‍ദീപ് യാദവാണ് പൊളിച്ചത്. 66 പന്തില്‍ 44 റണ്‍സെടുത്ത സര്‍ഫറാസിനെ കുല്‍ദീപ്, രോഹിത് ശര്‍മ്മയുടെ കൈയിലെത്തിച്ചു. 44-ാം ഓവറില്‍ ഷുഐബ് മാലിക്കിനെ ബുംറയും പുറത്താക്കി. പിന്നീട് അവസാന ഓവറുകളില്‍ പാകിസ്താനെ ഇന്ത്യ പിടിച്ചുകെട്ടി. അവസാന ആറു ഓവറില്‍ 34 റണ്‍സാണ് പാകിസ്താന്‍ നേടിയത്. ഇതിനിടയില്‍ ആസിഫ് അലി (30), ശതാബ് ഖാന്‍ (10) എന്നിവരുടെ വിക്കറ്റും നഷ്ടമായി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് 24 റണ്‍സിനിടയില്‍ ഓപ്പണര്‍ ഇമാമുല്‍ ഹഖിനെ നഷ്ടമായി. 10 റണ്‍സായിരുന്നു ഇമാമിന്റെ സംഭാവന. ഫഖര്‍ സമാന്‍ 31 റണ്‍സിന് പുറത്തായപ്പോള്‍ ഒമ്പത് റണ്‍സാണ് ബാബര്‍ അസം എടുത്തത്. ഇന്ത്യയ്ക്കുവേണ്ടി ചാഹലും കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബാബര്‍ അസം റണ്ണൗട്ടാവുകയായിരുന്നു.
ടീം:
India:
1 Shikhar Dhawan, 2 Rohit Sharma (capt), 3 Ambati Rayudu, 4 MS Dhoni (wk), 5 Dinesh Karthik, 6 Kedhar Jadhav, 7 Ravindra Jadeja, 8 Bhuvneshwar Kumar, 9 Kuldeep Yadav, 10 Yuzvendra Chahal, 11 Jasprit Bumrah
Pakistan:
1 Fakhar Zaman, 2 Imam-ul-Haq, 3 Babar Azam, 4 Shoaib Malik, 5 Sarfraz Ahmed (capt & wk), 6 Asif Ali, 7 Shadab Khan, 8 Mohammad Nawaz, 9 Shaheen Afridi, 10 Hasan Ali, 11 Mohammad Amir