Photo: AP
കൊളംബോ: പ്രേമദാസ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ശ്രീലങ്ക - പാകിസ്താന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം മഴ കാരണം വൈകുകയാണ്. കൊളംബോയിലും സമീപപ്രദേശങ്ങളിലും ഇടതടവില്ലാതെ മഴ പെയ്തിറങ്ങുമ്പോള്‍ മത്സരത്തിന്റെ നടത്തിപ്പ് തന്നെ ഭീഷണിയിലാണ്.
ഇന്നത്തെ മത്സരവിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത്. അത് ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ശ്രീലങ്ക - പാകിസ്താന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആരാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഇന്ത്യ - പാക് ഫൈനല്‍ നടക്കുമോ എന്നതാണ് ഇരു ടീമിന്റെയും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. വ്യാഴാഴ്ചത്തെ മത്സരത്തിന് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ മഴകാരണം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയന്റ് പങ്കുവെയ്ക്കുകയേ മാര്‍ഗമുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ പോയന്റ് പങ്കുവെയ്‌ക്കേണ്ടിവന്നാല്‍ അത് തിരിച്ചടിയാകുക പാകിസ്താനാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ വിറപ്പിച്ച പാകിസ്താന്‍ നേപ്പാളിനെ തകര്‍ത്ത് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും കീഴടക്കി മികച്ച ഫോമിലായിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയോടേറ്റ 228 റണ്‍സിന്റെ കനത്ത തോല്‍വി അവര്‍ക്ക് വലിയ തിരിച്ചടിയായി. നിലവില്‍ രണ്ട് കളികളില്‍ രണ്ടും ജയിച്ച് നാല് പോയന്റുമായി ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിക്കഴിഞ്ഞു. ശ്രീലങ്കയാകട്ടെ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ഇന്ത്യയോട് വലിയ ക്ഷീണമില്ലാത്ത തോല്‍വി വഴങ്ങുകയും ചെയ്തു. ഇതോടെ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ (-0.200) ലങ്ക രണ്ടാം സ്ഥാനത്തെത്തി. പാകിസ്താനും ലങ്കയ്ക്കും രണ്ട് പോയന്റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ പാകിസ്താന്‍ (-1.892) പിന്നാക്കം പോയി.
മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ മാറ്റമൊന്നും വരില്ലെന്നതിനാല്‍ പാകിസ്താനെ മറികടന്ന് ശ്രീലങ്ക ഫൈനലിലെത്തും.
Content Highlights: Asia Cup 2023 Who Will Face india in final If Pakistan vs Sri Lanka Super 4 Match Gets Washed Out
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..