Photo: ANI
കൊളംബോ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വിരാട് കോലിക്കടക്കം അഞ്ച് താരങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്നിട്ടും ഇപ്പോള്‍ കോലിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മത്സരത്തിന്റെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളവുമായി കളത്തിലിറങ്ങിയ കോലിയുടെ ഗ്രൗണ്ടിലെ രസകരമായ ഓട്ടമാണ് ഇപ്പോള്‍ വൈറല്‍. വാട്ടര്‍ ബോയിയായുള്ള പുതിയ റോളില്‍ കോലി തകര്‍ത്തു എന്നാല്‍ സോഷ്യല്‍ മീഡിയ പറയുന്നത്. മുഹമ്മദ് സിറാജിനൊപ്പം വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ കോലി ആരാധകരെ നിര്‍ത്താതെ ചിരിപ്പിച്ചാണ് മൈതാനം വിട്ടത്.
ഇതിന്റെ വീഡിയോ ഹോട്ട്‌സ്റ്റാര്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Asia Cup 2023 Virat Kohli Turns Water Boy His Run Leaves Fans Amused
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..