file photo| AFP
കൊളംബോ: 2023 ഏഷ്യാ കപ്പിലെ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് സഞ്ജു ഒഴിവായതായി റിപ്പോര്‍ട്ട്. കെഎല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് സഞ്ജു ടീം വിട്ടതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായാണ് സഞ്ജുവിനെ പരിഗണിച്ചത്.
ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരിക്കേറ്റ കെഎല്‍ രാഹുല്‍ കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചിരുന്നു. പാകിസ്താനെതിരേയും നേപ്പാളിനേതിരേയുമാണ് രാഹുല്‍ പുറത്തിരുന്നത്. എന്നാല്‍ വ്യാഴാഴ്ച താരം നെറ്റ്‌സില്‍ ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടു. അതോടെ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ രാഹുല്‍ കളിക്കാനുള്ള സാധ്യതയുണ്ട്. ഏഷ്യാ കപ്പില്‍ ഇനി സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.
രാഹുല്‍ തിരിച്ചെത്തിയതോടെ ടീമിനൊപ്പം യാത്ര ചെയ്ത റിസര്‍വ് താരമായ സഞ്ജു ടീം വിട്ടു. ഏഷ്യാ കപ്പിന് പുറമേ ഒക്ടോബറില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് സംഘത്തിലും സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. പകരം വിക്കറ്റ് കീപ്പറുടെ റോളില്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷനാണ് ടീമിലുള്ളത്.
ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ഫോര്‍ മത്സരം.
Content Highlights: Asia Cup 2023 Stand-By Player Sanju Samson Leaves Team India Squad
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..