Photo: AFP
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ പാകിസ്താന്‍ പേസര്‍ നസീം ഷാ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ബുധനാഴ്ച പാകിസ്താന്‍ ടീം ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. വലത് തോളിനാണ് നസീമിന് പരിക്കേറ്റിരിക്കുന്നത്. പകരക്കാരനായി വലംകൈയന്‍ പേസര്‍ സമാന്‍ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് നസീം പരിക്കേറ്റ് പുറത്തായിരിക്കുന്നത്. അതേസമയം ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പാക് താരം ഹാരിസ് റൗഫ് കായികക്ഷമത കൈവരിച്ചതായും പാക് മാനേജ്‌മെന്റ് അറിയിച്ചു. വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ റൗഫ് കളിക്കും.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ റൗഫ് അഞ്ച് ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. നസീം ഷാ അവസാന ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നസീം ഷായെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പിസിബി പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: Asia Cup 2023 Naseem Shah ruled out of remainder of tournament
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..