ജെമീമയും ദീപ്തിയും തിളങ്ങി; ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ ഒന്നാമത്


Photo: twitter.com

സില്‍ഹെത് (ബംഗ്ലാദേശ്): വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 104 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം നേടിയ ഇന്ത്യ ആറ് പോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇയ്ക്ക് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 54 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത കവിഷ എഗോദാഗെയും 50 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ഖുഷി ശര്‍മയും ട്വന്റി 20 ശൈലിയില്‍ ബാറ്റ് വീശാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനിന്നു. ഖുഷി ശര്‍മയെ കൂടാതെ തീര്‍ഥ സതീഷ് (1), ഇഷ രോഹിത് (4), നടാഷ ചെറിയത്ത് (0) എന്നിവരുടെ വിക്കറ്റുകളാണ് യുഎഇയ്ക്ക് നഷ്ടമായത്.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവരുടെ ഇന്നിങ്‌സുകളുടെ മികവില്‍ ഇന്ത്യന്‍ വനിതകള്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു.

4.2 ഓവറില്‍ മൂന്നിന് 19 റണ്‍സെന്ന നിലയിലായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ജെമീമ റോഡ്രിഗസ് - ദീപ്തി ശര്‍മ സഖ്യമാണ് രക്ഷിച്ചെടുത്തത്. 129 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 148-ല്‍ എത്തിച്ച ശേഷമാണ് പിരിഞ്ഞത്.

45 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 75 റണ്‍സോടെ പുറത്താകാതെ നിന്ന ജെമീമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട ദീപ്തി രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 64 റണ്‍സെടുത്തു.

സബ്ബിനേനി മേഘ്ന (10), റിച്ച ഘോഷ് (0), ദയാളന്‍ ഹേമലത (2), പൂജ വസ്ത്രാകര്‍ (13) എന്നിവരാണ് പുറത്തായ താരങ്ങള്‍. കിരണ്‍ പ്രഭു നവഗിരെ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ച മത്സരത്തില്‍ സ്മൃതി മന്ദാനയാണ് ടീമിനെ നയിച്ചത്.

Content Highlights: Asia Cup 2022 India women beat uae to move to top of the table


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented