ഏഷ്യാകപ്പ് ഓഗസ്റ്റ് 27 മുതല്‍; ഇന്ത്യ-പാക് പോരാട്ടം ഓഗസ്റ്റ് 28ന്


Photo: AFP

ദുബായ്: ഏഷ്യാകപ്പ് 2022-ന്റെ മത്സരക്രമമായി. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11-വരെ യുഎഇയിലാണ് മത്സരങ്ങള്‍. ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഓഗസ്റ്റ് 28-ന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ്.

നേരത്തെ ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് അവിടത്തെ മോശം സാഹചര്യം കാരണം യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

ഓഗസ്റ്റ് 27-ന് ശ്രീലങ്ക-അഫ്ഗാനിസ്താന്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാറൗണ്ട് പോരാട്ടങ്ങളില്‍ നിന്ന് യുഎഇ, കുവൈത്ത്, സിങ്കപ്പുര്‍, ഹോങ്കോങ് ടീമുകളിലൊന്നും ഏഷ്യാകപ്പിന്റെ ഭാഗമാകും. ഇന്ത്യയും പാകിസ്താനും അടങ്ങുന്ന എ ഗ്രൂപ്പിലേക്കാകും ഈ ടീമിന്റെ വരവ്.

സെപ്റ്റംബര്‍ 11-ന് ദുബായിലാണ് ഫൈനല്‍. ദുബായിക്ക് പുറമെ ഷാര്‍ജയും മത്സരങ്ങള്‍ക്ക് വേദിയാകും.

Content Highlights: Asia Cup 2022 in the UAE to take place from August 27

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented