'അഫ്ഗാന്‍ താരത്തെ തല്ലാനോങ്ങിയ ആസിഫ് അലിയെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കണം'


Photo: AFP

ഷാര്‍ജ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ അഫ്ഗാനിസ്താന്‍ ബൗളര്‍ ഫരീദ് അഹമ്മദിനെ തല്ലാന്‍ ബാറ്റോങ്ങിയ പാകിസ്താന്‍ താരം ആസിഫ് അലിയെ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ സിഇഒ ഷഫിഖ് സ്റ്റാനിക്‌സായ്.

വിവേക ശൂന്യമായ പ്രവൃത്തിയാണ് ആസിഫ് അലിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് തുറന്നടിച്ച ഷഫിഖ് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ആസിഫിനെ വിലക്കണെന്നും ആവശ്യപ്പെട്ടു. വിക്കറ്റ് വീഴ്ച ആഘോഷിക്കാന്‍ ഏത് ബൗളര്‍ക്കും അവകാശമുണ്ട്. അതിനെ കായികമായി നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ ദൃശ്യം പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു ഷഫിഖ് സ്റ്റാനിക്‌സായിയുടെ പ്രതികരണം.

പാകിസ്താന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലായിരുന്നു വിവാദമായ സംഭവം. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഘട്ടത്തില്‍ 19-ാം ഓവര്‍ എറിഞ്ഞ അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹമ്മദിന്റെ നാലാം പന്ത് സിക്‌സറിന് പറത്തിയ പാക് താരം ആസിഫ് അലി പാക് ടീമിന്റെ സമ്മര്‍ദം കുറച്ചു. എന്നാല്‍ അഞ്ചാം പന്ത് ബൗണ്‍സര്‍ എറിഞ്ഞ ഫരീദിനെ വീണ്ടും സിക്‌സറിന് പറത്താനുള്ള ആസിഫിന്റെ ശ്രമം പാളി. പന്ത് നേരെ കരീം ജനതിന്റെ കൈയില്‍. നിര്‍ണായക സമയത്ത് നിര്‍ണായ വിക്കറ്റ് നേടിയതിന്റെ മുഴുന്‍ ആവേശവും തൊട്ടുമുന്നില്‍ ഫരീദ് പുറത്തെടുത്തപ്പോള്‍ ആസിഫിന് അതത്ര ദഹിച്ചില്ല. ബാറ്റെടുത്ത് ഫരീദിനെ അടിക്കാന്‍ ആസിഫ് തുനിഞ്ഞതോടെ രംഗം വഷളായി. എന്നാല്‍ അമ്പയറും അഫ്ഗാന്‍ താരങ്ങളും തക്കസമയത്ത് ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ സംഭവം ഒതുക്കുകയായിരുന്നു.

Content Highlights: Asia Cup 2022 Asif Ali should be banned from the rest of the tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented