100-ാം ട്വന്റി 20-ക്ക് ഒരുങ്ങി കോലി; ആശംസകളുമായി ഡിവില്ലിയേഴ്‌സും ഡുപ്ലെസിയും


Photo: AFP

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച പാകിസ്താനെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഇന്ത്യന്‍ താരം വിരാട് കോലിയിലാണ്. മത്സരത്തില്‍ ഒരു നാഴികക്കല്ലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നു. ഞായറാഴ്ചത്തേത് കോലിയുടെ 100-ാം ട്വന്റി 20-യാണ്. ഇതോടെ, മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോലി മാറും.

99 ട്വന്റി 20-കളില്‍ 50.12 ശരാശരിയോടെ കോലി 3308 റണ്‍സ് നേടിയിട്ടുണ്ട്. 30 അര്‍ധസെഞ്ചുറികളുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 94 നോട്ടൗട്ട്.

100-ാം മത്സരത്തിനൊരുങ്ങുന്ന കോലിക്ക് വിവിധ കോണുകളില്‍ നിന്ന് ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ താരത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സും ഫാഫ് ഡുപ്ലെസിയും. ഏഷ്യാ കപ്പ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച് വീഡിയോയിലാണ് ഇരുവരും കോലിക്ക് ആശംസയറിയിച്ചത്.

''മൂന്ന് ഫോര്‍മാറ്റിലുമായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങുന്ന എന്റെ നല്ല സുഹൃത്ത് വിരാട് കോലിയെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. വിരാട്, എന്തൊരു അദ്ഭുതകരമായ നേട്ടമാണിത്. ഞങ്ങളെല്ലാം നിങ്ങളെചൊല്ലി അഭിമാനിക്കുന്നു. നിങ്ങളുടെ 100-ാം രാജ്യാന്തര ട്വന്റി 20 മത്സരത്തിന് എല്ലാ ആശംസകളും.'' - ഡിവില്ലിയേഴ്‌സ് പറഞ്ഞു.

''ഹേ വിരാട് നിങ്ങളുടെ 100-ാം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിന് അഭിനന്ദനങ്ങള്‍. അത് മാത്രമല്ല, മൂന്ന് ഫോര്‍മാറ്റുകളിലുമായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നേട്ടത്തിനും ആശംസകള്‍. നിങ്ങള്‍ ഇതിനകം ചെയ്ത എല്ലാ അത്ഭുതകരമായ കാര്യങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു നേട്ടം കൂടി.'' - ഡുപ്ലെസി പറഞ്ഞു.

Content Highlights: Asia Cup 2022 AB de Villiers and Faf du Plessis congratulates Virat Kohli ahead of 100th T20


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented