Photo: twitter.com/BCCI
നാഗ്പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗത്തില്‍ 450 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ അലക്‌സ് ക്യാരിയെ പുറത്താക്കിയതോടെ അശ്വിന്റെ വിക്കറ്റ് നേട്ടം 450 ആയി ഉയര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റെടുക്കുന്ന ഒന്‍പതാമത്തെ മാത്രം ബൗളറാണ് അശ്വിന്‍. അതിവേഗത്തില്‍ 450 വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡും താരം സ്വന്തമാക്കി.
വെറും 89 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 450 വിക്കറ്റ് എന്ന നേട്ടത്തിലെത്തിയത്. 80 മത്സരങ്ങളില്‍ നിന്ന് 450 വിക്കറ്റെടുത്ത ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരനാണ് അതിവേഗത്തില്‍ 450 വിക്കറ്റെടുത്ത് റെക്കോഡിട്ടത്. ഇന്ത്യയുടെ അനില്‍ കുംബ്ലെയെ മറികടന്നാണ് അശ്വിന്‍ രണ്ടാമതെത്തിയത്. കുംബ്ലെ 450 വിക്കറ്റെടുക്കാന്‍ 93 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു.
മത്സരത്തില്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ അശ്വിന്‍ ഒന്‍പതാം സ്ഥാനത്താണ്. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (675), അനില്‍ കുംബ്ലെ (566), സ്റ്റ്യുവർട്ട് ബ്രോഡ് (566), ഗ്ലെന്‍ മഗ്രാത്ത് (563), കോര്‍ട്‌നി വാല്‍ഷ് (519), നഥാന്‍ ലിയോണ്‍ (460) എന്നിവരാണ് അശ്വിന് മുന്നിലുള്ളവര്‍.
Content Highlights: Ashwin claims 450th wicket in test cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..