ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ തമിഴ്‌നാടിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാനൊരുങ്ങി ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ ആര്‍.അശ്വിന്‍. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു അശ്വിന്‍.

വിജയ് ഹസാരെ ട്രോഫി സെമിഫൈനലില്‍ ഗുജറാത്തും തമിഴ്‌നാടും തമ്മിലാണ് മത്സരം. തമിഴ്‌നാടിന് വേണ്ടിയാണ് അശ്വിന്‍ കളിക്കുന്നത്. പഞ്ചാബിനെ തോല്‍പ്പിച്ചാണ് തമിഴ്‌നാട് സെമി ഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മൂന്നു ടെസ്റ്റും കളിച്ച അശ്വിന്‍ 15 വിക്കറ്റ് വീഴ്ത്തിയിരുന്നു. 

മറ്റൊരു ഇന്ത്യന്‍ താരമായ മായങ്ക് അഗര്‍വാളും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നുണ്ട്. കര്‍ണാടക ടീമംഗമാണ് മായങ്ക്. ഛത്തീസ്ഗഡ് ആണ് സെമിയില്‍ കര്‍ണാടകയുടെ എതിരാളികള്‍. 

Content Highlights: Ashwin, Agarwal to play in Vijay Hazare Trophy semi finals