മുംബൈ: ന്യൂസീലന്‍ഡുമായുള്ള ടിട്വന്റി മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണ് ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച ന്യൂസീലാന്‍ഡിനെതിരെയുള്ള ടിട്വന്റി പരമ്പരയിക്കുള്ള ആദ്യ മത്സരത്തിനുള്ള ടീമില്‍ നെഹ്‌റയെ ഉള്‍പ്പെടുത്തകയും ചെയ്തിട്ടുണ്ട്. 

നവംബര്‍ ഒന്നിന് നെഹ്‌റയുടെ സ്വന്തം ഗ്രൗണ്ടായ ഡല്‍ഹി ഫിറോസ് ഷാ കോട്ലയിലാണ് മത്സരം. ടീമില്‍ ഉണ്ടെങ്കിലും മത്സരത്തിനുള്ള അന്തിമ ഇലവനില്‍ നെഹ്‌റ ഇറങ്ങുമോ എന്ന കാര്യം പറയാനാവില്ലെന്നാണ് സെലക്ടര്‍മാര്‍ പറഞ്ഞു.

ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. ടീം മാനേജ്‌മെന്റാണ് അന്തിമ ഇലവനെ പ്രഖ്യാപിക്കുന്നത്. ഞങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തെ ഇലവിനില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനാവില്ല.

അതേസമയം വിരമിച്ചതിന് ശേഷമുള്ള നെഹ്‌റയുടെ ഭാവി കാര്യങ്ങളെ കുറിച്ച് തങ്ങള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.  നെഹ്‌റയെ കുറിച്ച് നിരവധി ആശങ്കകളുണ്ട്. അതിനൊക്കെ ഒരു വ്യക്തത വരും. നെഹ്‌റയും ടീം മാനേജ്‌മെന്റും ഇപ്പോള്‍ ന്യൂസീലന്‍ഡുമായുള്ള മത്സരം മാത്രമാണ് നോക്കി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളടങ്ങിയ ടിട്വന്റി പരമ്പരയാണ് ന്യൂസീലന്‍ഡുമായുള്ളത്. നവംബർ ഒന്നിനാണ് ആദ്യമത്സരം.