അഡ്‌ലെയ്ഡ്:  രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 33 റണ്‍സെടുക്കുന്നതിനിടെ ബാന്‍ക്രോഫ്റ്റിനെ നഷ്ടപ്പെട്ടു. പത്തു റണ്‍സായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ സമ്പാദ്യം. ഡേവിഡ് വാര്‍ണര്‍ അര്‍ധസെഞ്ചുറിക്ക് മൂന്ന് റണ്‍സരികെ വെച്ച് പുറത്തായപ്പോള്‍ ഉസ്മാന്‍ ഖ്വാജ 53 റണ്‍സടിച്ചെടുത്തു.

ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് 40 റണ്‍സാണ് സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ക്രെയ്ഗ് ഒവര്‍ട്ടെനാണ് സ്മിത്തിന്റെ വിക്കറ്റെടുത്തത്. 

സ്‌റ്റെമ്പെടുക്കുമ്പോള്‍ 36 റണ്‍സുമായി ഹാന്‍ഡ്‌കോമ്പും 20 റണ്‍സോടെ ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. നേരത്തെ ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു.

Content Highlights: Ashes Test Cricket England vs Australia  Steve Smith