മത്സരത്തിനിടെ ഡേവിഡ് വാർണർ | Photo:AFP
അഡ്‌ലെയ്ഡ്: രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എന്ന നിലയിലാണ്. 95 റണ്‍സോടെ മാര്‍നസ് ലബൂഷെയ്‌നും 18 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടപ്പെട്ട ഓസീസ് പിന്നീട് കരുതലോടെ കളിച്ചു. 28 പന്തില്‍ മൂന്നു റണ്‍സായിരുന്നു ഹാരിസിനെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും ലബൂഷെയ്‌നും 172 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 167 പന്തില്‍ 11 ഫോറിന്റെ അകമ്പടിയോടെ 95 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി ബെന്‍ സ്റ്റോക്ക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
Content Highlights: Ashes Test Australia vs England Cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..