ലണ്ടന്‍: ആഷസ് പരമ്പരയോട് കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇനി ജഴ്സിയില്‍ താരങ്ങളുടെ പേരും നമ്പറുമുണ്ടാകും. വര്‍ഷങ്ങളായി ഏകദിനത്തിലും ട്വന്റി-20യിലും ജഴ്സിയില്‍ കളിക്കാരുടെ പേരും നമ്പറുമുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഈ പതിവില്ലായിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ജഴ്സിയിലെ ഈ മാറ്റം പ്രഖ്യാപിച്ചു. ജോ റൂട്ടിന്റെ ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. ആ ചിത്രത്തില്‍ റൂട്ട് ഇട്ടിരിക്കുന്ന ജഴ്സിയില്‍ പേരും നമ്പറുമുണ്ട്. അതേസമയം ഓസ്ട്രേലിയന്‍ താരങ്ങള്‍ നമ്പറും പേരുമുള്ള ജഴ്സി ധരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഐ.സി.സിയും പുതിയ ജഴ്സിയുടെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് താരങ്ങളായ മോയിന്‍ അലിയും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഐ.സി.സിയുടെ ട്വീറ്റിലെ താരങ്ങള്‍. ഓഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. അഞ്ചു ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്.
Content Highlights: Ashes jerseys to have players names and numbers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..