ലണ്ടന്‍: ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പര ഡിസംബര്‍ എട്ടു മുതല്‍. നിറഞ്ഞ ഗാലറിക്ക് മുന്നിലാകും മത്സരം. ഇംഗ്ലണ്ട് ആരാധകരെ ഓസ്‌ട്രേലിയക്ക് ക്ഷണിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ വിദേശ കാണികള്‍ എത്തുന്നത് സംബന്ധിച്ച് ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്നും വ്യക്തമാക്കി. 

ബ്രിസ്‌ബെയ്‌നിലാണ് ആദ്യ ടെസ്റ്റ്. അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായിട്ടായിരിക്കും രണ്ടാമത്തെ മത്സരം. പിന്നാലെ ബോക്‌സിങ് ഡേ ടെസ്റ്റ് മെല്‍ബണില്‍ നടക്കും. സിഡ്‌നിയില്‍ നാലാമത്തെ ടെസ്റ്റും പെര്‍ത്തില്‍ അഞ്ചാമത്തെ ടെസ്റ്റും നടക്കും.

പരമ്പര നിലനിര്‍ത്താനായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന്റെ ക്ഷീണത്തിലാണ് ഓസീസ്. ആഷസിലും പരാജയപ്പെട്ടാല്‍ ടിം പെയ്‌നിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും ചര്‍ച്ചയാകുന്ന സമയത്താണ് ആഷസിന് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. ഈ വിവാദം ടീമിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. 

Content Highlights: ashes cricket test 2021