Photo: AP
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനം. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന സ്ഥിതിയിലാണ്.
നേരത്തെ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സിന് എറിഞ്ഞിട്ട ഓസ്‌ട്രേലിയ 267 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സില്‍ 82 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിന് സാക്ക് ക്രൗളി (5), ഡേവിഡ് മലാന്‍ (0), ഹസീബ് ഹമീദ് (7), ജാക്ക് ലീച്ച് (0) എന്നിവരെ നഷ്ടമായിക്കഴിഞ്ഞു. 12 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ടും രണ്ട് റണ്‍സോടെ ബെന്‍ സ്‌റ്റോക്ക്‌സുമാണ് ക്രീസില്‍.
മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 76 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്റെ ഇന്നിങ്‌സിന്റെ മികവിലാണ് ഓസ്‌ട്രേലിയ 267 റണ്‍സെടുത്തത്. ഡേവിഡ് വാര്‍ണര്‍ (38), ട്രാവിസ് ഹെഡ് (27), പാറ്റ് കമ്മിന്‍സ് (21), സ്റ്റാര്‍ക്ക് (24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Content Highlights: Ashes 2021-22 third Test day two Australia in control against England
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..