ളിയുടെ ആവേശം തലക്ക് പിടിച്ചാല്‍ പിന്നീട് ചെയ്യുന്നതെന്താണെന്ന് നമുക്ക് തന്നെ നിശ്ചയമുണ്ടാകില്ല. റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐ.പി.എല്‍ ഫൈനലും അത്തരമൊരു ആവേശക്കാഴ്ച്ചക്ക് തന്നെയാണ് സാക്ഷ്യം വഹിച്ചത്. അവസാന പന്തില്‍ ഒരൊറ്റ റണ്ണിന് വിജയിച്ച് മുംബൈ കിരീടം നേടുകയായിരുന്നു.

മുംബൈയുടെ ഈ അവിശ്വസനീയ വിജയം മുംബൈ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ക്കും ആഘോഷിക്കാതിരിക്കാനായില്ല. ആവേശം മൂത്ത് ഉടുമുണ്ട് വരെ അഴിച്ചാണ് ബട്‌ലര്‍ തന്റെ ടീമിന്റെ വിജയത്തില്‍ പങ്കാളിയായത്. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ബട്‌ലര്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഫൈനലിലെ ആവേശം നിറഞ്ഞ അവസാന പന്തില്‍ പുണെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു. എന്നാല്‍ ആകെ നേടിയതാകട്ടെ രണ്ട് റണ്‍സ് മാത്രവും. അവസാന പന്തില്‍ പാര്‍ഥിവ് പട്ടേല്‍ പുണെ ബാറ്റ്‌സ്മാന്റെ ബെയ്ല്‍ തെറിപ്പിച്ചതോടെ ടി.വിയുടെ മുന്നിലിരുന്ന് കളി കാണുകയായിരുന്ന ബട്‌ലര്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് വിജയം ആഘോഷിക്കുകയായിരുന്നു. ഈ വീഡിയോ ഇംഗ്ലീഷ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. 

മുംബൈയക്കായി 10 മത്സരങ്ങള്‍ കളിച്ച ബട്‌ലര്‍ 153.67 ശരാശരിയില്‍ 272 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി ബട്‌ലര്‍ പുറത്തെടുത്ത പ്രകടനം നിര്‍ണായകമായിരുന്നു.