ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ആദ്യ ഏകദിനമത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ദക്ഷിണാഫ്രിക്കന്‍ ടീമിന് പിഴ. നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സിന് മാച്ച് ഫീയുടെ 40 ശതമാനവും ടീമംഗങ്ങള്‍ക്ക് 20 ശതമാനവുമാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് പിഴയിട്ടത്. നിശ്ചിതസമയത്ത് രണ്ടോവര്‍ കുറച്ചാണ് ആഫ്രിക്കന്‍ ടീം എറിഞ്ഞത്. ഒരുവര്‍ഷത്തിനിടെ മുമ്പ് രണ്ടുതവണ ദക്ഷിണാഫ്രിക്കന്‍ നായകന്‍ പിഴ അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്.